”ലക്ഷദ്വീപിലെ സഹോദരീ സഹോദരൻമാർക്കൊപ്പ”മെന്ന് സണ്ണി വെയ്ൻ

By on

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏകപക്ഷീയ നയങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ഉയരുന്ന പ്രതിഷേധത്തിനൊപ്പം ചലച്ചിത്രതാരം സണ്ണി വെയ്നും. ലക്ഷദ്വീപിലെ എന്റെ സഹോദരീ സഹോദരൻമാർക്കൊപ്പം എന്നാണ് സേവ് ലക്ഷദ്വീപ് എന്ന ഹാഷ് റ്റാ​ഗിനൊപ്പം സണ്ണി വെയ്ൻ ഫെയ്സുബുക് പേജിൽ കുറിച്ചിരിക്കുന്നത്. സണ്ണി വെയ്ന്റ് പോസ്റ്റിന്റെ ലിങ്ക്.

നടൻ പൃഥ്വിരാജും ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന നയങ്ങൾക്കെതിരെ രം​ഗത്ത് വന്നിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമാധാനപരമായ ജനവാസവ്യവസ്ഥയുടെ ജീവിതചര്യയെ തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും എന്നാണ് പൃഥ്വിരാജ് തന്റെ പോസ്റ്റിൽ ചോദിച്ചത്. പൃഥ്വിരാജിന്റെ പോസ്റ്റ്.


Read More Related Articles