പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമെത്തിയ യുവാവിന് സ്റ്റാഫിന്‍റെ അധിക്ഷേപം; ‘പരാതിപ്പെട്ടിട്ടും നടപടിയില്ല’

By on

പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യക്കും കുഞ്ഞിനുമൊപ്പം ചികിത്സ തേടിയെത്തിയ തന്നെ അധിക്ഷേപിച്ചുവെന്ന് യുവാവ്. സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് യുവാവ് വെളിപ്പെടുത്തിയത്. ആശുപത്രി പരിസരത്ത് നേരത്തെ മോഷണം നടന്നുവെന്ന കാരണം പറഞ്ഞാണ് തന്നെ മുന്‍ എസ് ഐ അടക്കമുള്ള മാനേജ്മെന്‍റ് സ്റ്റാഫ് അപമാനിച്ചതെന്ന് ചലിച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ഷുഐബ് ലൈവില്‍ പറഞ്ഞു. തന്‍റെ രൂപവും വേഷവും കണ്ടാണ് തന്നെ അപമാനിക്കാന്‍ അവര്‍ തയ്യാറായതെന്നും ഷുഐബ് പറയുന്നു. ലൈവ് വിഡിയോ കാണാം. സംഭവത്തെ തുടര്‍ന്ന് ഷുഐബ് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസെത്തുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും എന്നാല്‍ ആശുപത്രി മാനേജരുടെ മുറിയില്‍ വച്ച് മാപ്പ് പറയാമെന്ന് പറഞ്ഞെങ്കിലും പരസ്യമായി അപമാനിക്കപ്പെട്ട തനിക്ക് പരസ്യമായ മാപ്പ് പറച്ചിലാണ് വേണ്ടതെന്നും ഷുഐബ് പറയുന്നു.


Read More Related Articles