പാചക വിഡിയോ പോസ്റ്റ് ചെയ്തു; രെഹന ഫാത്തിമയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഹൈക്കോടതി

By on

സമൂഹമാധ്യമങ്ങളടക്കം എല്ലാത്തരം മാധ്യമങ്ങളിലൂടെയും അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ നിന്നും കേരള ഹൈക്കോടതി സാമൂഹ്യ പ്രവര്‍ത്തക രെഹന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി. ശബരി മല പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യ വ്യവസ്ഥ രെഹന ലംഘിച്ചുവെന്ന് കാട്ടി സമര്‍പ്പിക്കപ്പെട്ട പരാതിയിന്‍മേലാണ് ജസ്റ്റിസ് സുനില്‍ തോമസിന്‍റെ നിര്‍ദ്ദേശം. 2018 ലെ കേസ് വിചാരണ അവസാനിക്കുന്നത് വരെയാണ് രെഹനയ്ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ വിലക്കുള്ളത്.

ബീഫ് ഉലര്‍ത്തിയത് തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്ന ഒരു പാചക വിഡിയോ ആണ് രെഹന യൂറ്റ്യൂബില് പോസ്റ്റ് ചെയ്തത്. വിഡിയോയ്ക്കെതിരെ പൊലീസ് കേസെടുത്തതായി റ്റൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


Read More Related Articles