”ഇന്ത്യയെ നോക്കൂ എത്ര വൃത്തികേടാണ്”- ഡോണൾഡ് റ്റ്രംപ്

By on

ഇന്ത്യ വ‍ൃത്തികെട്ട രാജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് റ്റ്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനുമായുള്ള സംവാദത്തിൽ ആണ് ഇന്ത്യ വൃത്തികെട്ട രാജ്യമാണെന്ന് റ്റ്രംപ് പറഞ്ഞത്. ചൈനയും റഷ്യയും വൃത്തികെട്ട രാജ്യങ്ങളാണെന്നും റ്റ്രംപ് പറഞ്ഞു. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നും പിൻമാറിയതു സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് റ്റ്രംപ് ഇങ്ങനെ പറഞ്ഞത്. ”ചൈനയെ നോക്ക് എത്ര വൃത്തികേടാണത്, റഷ്യയെ നോക്ക്, ഇന്ത്യയെ നോക്ക്. അത് വൃത്തികേടാണ്. വായു വൃത്തികേടാണ്” റ്റ്രംപ് പറഞ്ഞു. പാരിസ് കരാറിൽ നിന്നും പിൻമാറിയിട്ടും അമേരിക്കയിൽ കാർബൺ പ്രസാരണം എത്രയോ കുറവാണെന്നും പറഞ്ഞതിനു പിന്നാലെയാണ് ചൈനയെയും റഷ്യയെയും ഇന്ത്യയെും വൃത്തികെട്ട രാജ്യങ്ങളെന്ന് വിളിച്ചത്.

”പാരിസ് കരാർ, അതിൽ നിന്നും ഞാൻ നമ്മെ പുറത്തെടുത്തത്, നമ്മൾ ശതലക്ഷക്കണക്കിന് ഡോളർ ചെലവാക്കേണ്ടി വരുമായിരുന്നതുകൊണ്ടാണ്, അവര് നമ്മളെ അതിനകത്ത് ഇട്ടപ്പോൾ അവർ നമ്മളോട് മോശമായാണ് പെരുമാറിയത്. അവർ നമുക്ക് വലിയ അന്യായമാണ് ചെയ്തത്. അവർ നമ്മുടെ കച്ചവടങ്ങളെല്ലാം എടുത്തു കൊണ്ട് പോവാൻ പോവുകയായിരുന്നു” എന്നും റ്റ്രംപ് പറഞ്ഞു.  വിഡിയോ ലിങ്കിൽ.

 


Read More Related Articles