50 കോടിയുടെ അഴിമതി; റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയെ സസ്‌പെൻഡ് ചെയ്യാൻ ചീഫ് ജസ്റ്റിസിന്‍റെ അനുമതി

By on

50 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ആര്‍.കെ മിത്തലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രജന്‍ ഗോഗോയി അനുമതി നൽകി. മാസങ്ങളായി കെട്ടികിടന്നിരുന്ന ഫയൽ ആണ് ചീഫ് ജസ്റ്റിസ് തീർപ്പാക്കിയത്.

മാസങ്ങള്‍ക്കു മുമ്പ് മിത്തലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡിന് ആര്‍.സി.ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. കണ്ണന്‍ കത്തയച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിന്‍റെ അനുമതിയില്ലാതെ സിറ്റിങ് ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യാനാവില്ലെന്ന് റെയില്‍വേ ബോര്‍ഡിന് നിയമോപദേശം ലഭിച്ചതിനാൽ ഫയൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയക്കുകയായിരുന്നു.

മിത്തലിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം സംബന്ധിച്ച് ജസ്റ്റിസ് യു.യു ലളിത് ആണ് അന്വേഷണം നടത്തിയത്. അഴിമതി സംബന്ധിച്ച വിവരം പുറത്ത് വന്നതോടെ ആര്‍.സി.ടിയുടെ റാഞ്ചി ബെഞ്ചില്‍ നിന്നും അദ്ദേഹത്തെ തിരുവനന്തപുരം ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. കേസുകൾ കൃത്രിമമായി സൃഷ്ടിച്ച് സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാണ് ആര്‍.കെ മിത്തലിനെതിരെയുള്ള കണ്ടെത്തൽ.


Read More Related Articles