സുബോധ് കുമാർ സിങ്ങിനെ വെടിവെച്ച സെെനികൻ ജിതേന്ദ്ര മല്ലികിനെ അറസ്റ്റ് ചെയ്തു
ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ വർഗീയ സംഘർഷത്തിനിടെ സബ് ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടിവെച്ചു കൊലപ്പെടുത്തിയ സെെനികൻ ജിതേന്ദ്ര മല്ലികിനെ അറസ്റ്റ് ചെയ്തു. ജിതേന്ദ്രമല്ലിക് ജോലി ചെയ്യുന്ന കശ്മീർ സോപൂരിലെ 22 രാഷ്ട്രീയ റെെഫിൾസ് ആണ് ജിതേന്ദ്ര മല്ലിക്കിനെ പിടികൂടിയത്, ഇന്ന് വെെകുന്നേരത്തോടെ ജിതേന്ദ്രമല്ലികിനെ ഉത്തർപ്രദേശിൽ എത്തിച്ചേക്കും. 15 ദിവസത്തെ അവധിക്ക് ബുലന്ദ്ഷഹറിൽ എത്തിയ ജിതേന്ദ്രമല്ലിക് സുബോധ് കുമാറിനെ കൊന്ന ശേഷം വീണ്ടും സോപൂറിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കേസിൽ ഉത്തർപ്രദേശ് പൊലീസിന്‍റെ അന്വേഷണവുമായി സൈന്യം പൂർണമായും സഹകരിക്കുമെന്ന് കരസേന മേധാവി ബിപിൻ റാവത് ഇന്ന് രാവിലെ അറിയിച്ചിരുന്നു. കേസിൽ ഇതുവരെ 9 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബുലന്ദ്ഷഹറിലെ ഗോക്ഷിയിലാണ് ഗോ രക്ഷാ ഭീകരരുടെ ആക്രമത്തെ തുടർന്ന് കലാപമുണ്ടായത്. ഡിസംബർ 3 ന് കലാപം തടയാനെത്തിയ പൊലീസിനെ നേരെയും അക്രമം ഉണ്ടായി. ഇതിനിടയിലാണ് സ്റ്റേഷൻ ഹൗസ് ഓഫിസറായ സുബോധ് കുമാർ സിംഗ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബോധ് സിംഗിനെ ആദ്യം മൂർച്ചയേറിയ ആയുധം കൊണ്ട് അക്രമിക്കുകയും പിന്നീട് വെടിവെയ്ക്കുകയുമായിരുന്നുവെന്നു. ദാദ്രിയിൽ ബീഫ് വീട്ടിൽ വച്ചു എന്നാരോപിച്ച് ഗോരക്ഷക ഗൂണ്ടകൾ മുഹമ്മദ് അഖ്ലാക്കിനെ തല്ലിക്കൊന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുബോധ് സിംഗ്. കാട്ടിനുളളിൽ പശുക്കളുടെ ശവം കണ്ടെത്തുകയും തുടർന്ന് ഒരു കൂട്ടം ആളുകൾ അക്രമം ആരംഭിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പൊലീസ് പോസ്റ്റ് അക്രമികൾ തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമം തടയാന്‍ സുബോധ് സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പലവട്ടം ശ്രമിച്ചിരുന്നു