ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കസ്റ്റഡിയിൽ

By on

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷിര്‍ദി ക്ഷേത്രസന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ചയ്ക്ക് അവസരം നല്‍കണമെന്നും ഇല്ലെങ്കില്‍ മോദിയെ വഴിയില്‍ തടയുമെന്നും തൃപതി ദേശായി അഹമ്മദ്‌നഗര്‍ എസ്പിക്ക് കത്തയച്ചിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ മുൻകരുതൽ മുൻനിർത്തി തൃപ്തി ദേശായി കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.


Read More Related Articles