മോദിയുടെ പരിപാടിയ്ക്കിടെ ഫൊട്ടോ​ഗ്രഫർ ബോധംകെട്ട് വീണു; പ്രസം​ഗം നിർത്തിവച്ച് പ്രധാനമന്ത്രി

By on

ഗുജറാത്തിലെ സൂറത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ ഫൊട്ടോ​ഗ്രാഫർ മയങ്ങി വീണത്. സ്മാർട്ട് ​ഗുജറാത്ത് പരിപാടിയുടെ ഭാ​ഗമായി ന​ഗരത്തിൽ പുതിയ റ്റെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. ഈ സമയമാണ് കിഷൻ റമോലിയ എന്ന ക്യാമറമാൻ ആൾക്കൂട്ടത്തിനിടയിൽ ബോധംകെട്ട് വീണത്. പ്രധാമന്ത്രി ഉടൻ പ്രസം​ഗം നിർത്തിവയ്ക്കുകയും ആംബുലൻസ് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിന്‍റെ വിഡിയോയും പുറത്ത് വന്നു.


അതേസമയം ഒരു പരിപാടിയ്ക്കിടെ കാൽ തട്ടി വീണ ഫൊട്ടോ​ഗ്രാഫറെ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി ഓടിയെത്തി സഹായിക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നു. ഭുവനേശ്വർ വിമാനത്താവളത്തിൽ ഈ മാസം 25 നായിരുന്നു സംഭവം.


Read More Related Articles