രോഹിത് ആക്റ്റ് നടപ്പിലാക്കുക, എസ് സി എസ് റ്റി ഒബിസി ​ഗ്രീവൻസ് സെൽ രൂപീകരിക്കുക; ഐഐടി മദ്രാസ് വിദ്യാർത്ഥികൾ

By on

നവംബർ എട്ടിന് ആത്മഹത്യ ചെയ്ത ഐഐറ്റി മദ്രാസിലെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഇന്‍റഗ്രേറ്റഡ് എംഎ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന് മരണാനന്തര നീതി ഉറപ്പാക്കാൻ‌ സഹ വിദ്യാർത്ഥികൾ.

ഒന്നാം റാങ്കോടുകൂടി ഐഐറ്റിയിലെത്തിയ ഫാത്തിമ അധ്യാപകരിൽ നിന്നും വംശീയ വിവേചനവും മാനസിക പീഡനങ്ങളും നേരിട്ടിരുന്നതായി ഫാത്തിമയുടെ ആത്മഹത്യക്കുറിപ്പുകളും രക്ഷിതാക്കളുടെ മൊഴികളും നിലനിൽക്കുന്നുണ്ട്.

ഐഐറ്റി മദ്രാസ് അധികാരികളോടും തമിഴ്നാട് പൊലീസിനോടും കൃത്യമായ, കാലതാമസമില്ലാത്ത അന്വേഷണം ഉറപ്പാക്കാൻ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. മാനവ വിഭവശേഷി വികസന വകുപ്പിനോടും ന്യൂനപക്ഷ കമ്മീഷനോടും അക്കാദമിക് മേഖലകളിലെ മതപരവും ജാതീയവും വംശീയവുമായ വിവേചനങ്ങളെയോ വിവേചനങ്ങളുടെ സാധ്യതകളെയോ ചെറുക്കാൻ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഐഐറ്റി മദ്രാസിൽ എസ് സി എസ് റ്റി, ഓബിസി, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ​ഗ്രീവൻസ് സെൽ നടപ്പിലാക്കണം. അക്കാദമിക് പീഡനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ഒരു ​ഗ്രീവൻസ് റിഡ്രസ്സൽ കമ്മിറ്റി രൂപീകരിക്കണം, ഇതിൽ വിദ്യാർത്ഥികളുടെ പ്രാതിനിധ്യം വേണം. ഐഐറ്റി മദ്രാസ് ക്യാംപസിൽ എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്ന ജെൻഡർ സെൻസിറ്റീവായ സെെക്യാട്രിസ്റ്റുകളുടെ സ്ഥിര നിയമനവും മാനസികാരോ​ഗ്യത്തിന് പ്രാധാന്യം നൽകുന്ന പിന്തുണയും ആവശ്യമാണ്. ഇന്ത്യൻ സർവ്വകലാശാലകളിൽ ആത്മഹത്യകൾ തടയാൻ രോഹിത് ആക്റ്റ് നടപ്പിലാക്കണം എന്നും ഐഐറ്റി മദ്രാസ് വിദ്യാർത്ഥികൾ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 


Read More Related Articles