പാതയോരത്തെ ഫ്ലക്സ് നീക്കം ചെയ്യാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

By on

പാതയോരത്തെ ഫ്ളക്സുകൾ നീക്കം ചെയ്യാത്തതിൽ സർക്കാരിന് കോടതിയുടെ വിമർശനം. ഈ മാസം 30നകം പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്ളക്സുകളും ബോര്‍ഡുകളും നീക്കണമെന്നും ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ചെലവും നഷ്ടവും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മുന്‍ നിർദേശം അവഗണിച്ച കൊല്ലം കോര്‍പറേഷന്‍ സെക്രട്ടറി അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട്​ ഹാജരാവാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

ബോര്‍ഡുകള്‍ നീക്കിയെന്ന് കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. തദ്ദേശ ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേശീയപാത ആക്ട് പ്രകാരം ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ നാല്​ ഉത്തരവുകള്‍ നടപ്പിലാക്കാത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഫ്ലക്‌സുകള്‍ നീക്കാന്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.


Read More Related Articles