അബ്ദുൾ നാസർ മദനിയ്ക്ക് എട്ട് ദിവസം കൂടി കേരളത്തില്‍ തുടരാം; വിലക്കുകള്‍ക്ക് മാറ്റമില്ല
അര്‍ബുദവും പക്ഷാഘാതവും മൂർച്ഛിച്ച് കഴിയുന്ന മാതാവ് അസ്മ ബീവിയെ കാണാൻ ആറുദിവസത്തേക്ക് കേരളത്തിലെത്താൻ എൻ ഐ എ കോടതി അനുവദിച്ചതിനെ തുടർന്ന് ഒക്ടോബർ 28 നാണ് മദനി കേരളത്തിൽ എത്തിയത് . നവംബർ 4 നു അവസാനിക്കേണ്ട ജാമ്യ ഇളവാണ് നിലവിലെ അനുമതി പ്രകാരം എട്ടു ദിവസത്തേക്ക് കൂടി നീട്ടിയത്. എന്നാൽ രാഷ്ട്രീയ പ്രവർത്തകരോടോ ബന്ധുക്കളോടോ പോലുമുള്ള ആശയ വിനിമയം വിലക്കിയതടക്കമുള്ള കര്‍ശന ജാമ്യവ്യവസ്ഥകൾ നിലനിൽക്കും. വിലക്കുകള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി.