പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പാർലമെന്‍റിൽ മണിപ്പൂരികളുടെ പ്രതിഷേധം, ലാത്തിച്ചാർജ് ചെയ്ത് അടിച്ചമർത്തി ഡൽഹി പൊലീസ്

By on

Photo by Maibam Noor Muhammed

പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പാർലമെന്‍റിന്‍റെ വിവിഐപി മേഖലയില്‍ മണിപ്പൂരികളുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെയും കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്. മണിപ്പൂർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ഡൽഹി, ഓള്‍ മണിപ്പൂരി സ്റ്റുഡന്‍റ്സ് യൂണിയന്‍, ഡിഇഎസ്എഎം, കെഎസ്എ, എസ് യു കെ, എഐഎംഎസ്, എംഎസ്എഫ് എന്നീ സംഘടനകളുടെ വിദ്യാർത്ഥി നേതാക്കൾ തടവിലാക്കപ്പെട്ടു. ലാത്തിച്ചാർജിൽ ആറ് പ്രതിഷേധക്കാർക്ക് പരിക്കേറ്റു.

അഞ്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം രാത്രി എട്ടുമണിയോടെയാണ് പൊലീസ് തങ്ങളെ വിട്ടയച്ചത് എന്ന് മാധ്യമപ്രവര്‍ത്തകനായ മെയ്ബാം നൂര്‍ മുഹമ്മദ് കീബോര്‍ഡ് ജേണലിനോട് പറഞ്ഞു.

ജനുവരി എട്ടിനാണ് പൗരത്വ ഭേദ​ഗതി ബിൽ 2016 ലോക്സഭയിൽ പാസാക്കിയത്. 1955ലെ പൗരത്വനിയമം ഭേദ​ഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ബിൽ ആണിത്. അഫ്​ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ൻ, പാഴ്സി, ക്രിസ്ത്യൻ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന രീതിയിലാണ് ഭേ​ദ​ഗതി ബിൽ. ലോക്സഭ ബിൽ പാസാക്കിയതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് ദിവസംതോറും നടന്നുകൊണ്ടിരിക്കുന്നത്.


Read More Related Articles