“ആക്സിഡന്റൽ ടൂറിസ്റ്റിനെ പരിചയപ്പെടു”; മോദിക്കെതിരെ പഞ്ച് തലക്കെട്ടുമായി ടെലിഗ്രാഫ്
പഞ്ച് തലക്കെട്ടുകൾക്ക് പ്രസിദ്ധമായ ദി ടെലിഗ്രാഫ് ഇന്ന് മോദിയുടെ വിദേശയാത്രകളെ പരിഹസിച്ചു കൊണ്ട് കൊടുത്ത തലക്കെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മോദിയുടെ വിദേശയാത്രകളെ കണക്കറ്റം പരിഹസിച്ചു കൊണ്ട് ‘ ആക്സിഡന്റൽ ടൂറിസ്റ്റിനെ പരിചയപ്പെടുവെന്നാണ് ഇന്നത്തെ ടെലിഗ്രാഫിന്റെ തലക്കെട്ട്. 2021 കോടി രൂപയാണ് മോദി വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവിട്ടത്. ഇത് ഒരു ഭാഗത്ത് വിശദീകരിക്കുന്ന ടെലിഗ്രാഫ് നേര്‍ മറുഭാഗത്ത് ആക്‌സിഡന്റല്‍ പിഎമ്മിന്റെ പ്രചാരകനാക്കി മാറ്റപ്പെട്ട മന്‍മോഹന്‍ സിങിനേയും കോണ്‍ഗ്രസിനേയും കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. ദി ആക്‌സിഡന്റല്‍ പി.എം എന്ന ബോളിവുഡ് ചിത്രത്തെ ബി.ജെ.പി ആഘോഷിക്കുന്നതിനെ വിമര്‍ശന വിധേയമാക്കുകയും പരിഹസിക്കുകയുമാണ് ടെലഗ്രാഫ് തലക്കെട്ടിലൂടെ.
ഇതിന് മുൻപ് സ്മൃതി ഇറാനിക്കെതിരെ ‘ആന്റി നേഷണലും’, ‘പാട്രിയോട്ട്’ തലക്കെട്ടുകളും നൽകി പത്രത്തിന്റെ തലക്കെട്ടുകളിലെ പഞ്ച് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുന്‍പും മോദി സര്‍ക്കാരിനും ബംഗാളിലെ ത്രിണമൂല്‍ സര്‍ക്കാരിനെതിരെയും കനത്ത വിമര്‍ശനം നടത്തിയിട്ടുള്ളതാണ് ദി ടെലിഗ്രാഫ്. ദേശീയ മാധ്യമങ്ങള്‍ പോലും മോദി സ്തുതി പാടുന്ന കാലത്താണ് കൊല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് മൂർച്ചയുള്ള വിമർശനങ്ങൾ ഉന്നയിച്ച് പട പൊരുതുന്നത്. ആ ഒരു കാരണം കൊണ്ട് തന്നെ ടെലിഗ്രാഫിന്റെ വാര്‍ത്തക്കും തലക്കെട്ടിനും ഓൺലൈനിലും നിരവധി വായനക്കാരാണുള്ളത്.