“സഹോദരിമാരേ നമുക്ക് യുദ്ധം വേണ്ട” ഇന്ത്യന്‍ സ്ത്രീകളോട് പാകിസ്താനി സ്ത്രീകളുടെ സമാധാന സന്ദേശം
“അതിര്‍ത്തിക്കപ്പുറത്തിരിക്കുന്ന ഞങ്ങളുടെ ഇന്ത്യന്‍ സഹോദരിമാരോടുള്ള സന്ദേശമാണിത്, യുദ്ധമല്ല സമാധാനം ആവശ്യപ്പെടുന്ന ഞങ്ങള്‍ക്കൊപ്പം ചേരുക. നമുക്ക് യുദ്ധം വേണ്ടെന്ന് പറയാം. നമുക്ക് യുദ്ധം വേണ്ട, നമുക്ക് സമാധാനമാണ് വേണ്ടത്. നമുക്ക് ബോംബ് വേണ്ട നമുക്ക് വേണ്ടത് പേനയാണ്.” പാകിസ്താനി സ്ത്രീകള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കയച്ച സമാധാന സന്ദേശമാണിത്.
49ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ജയ്ഷ് ഇ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും വ്യോമാക്രമണങ്ങളിലൂടെ യുദ്ധസമാനമായ സാഹചര്യത്തിലെത്തിനില്‍ക്കുമ്പോള്‍, യുദ്ധം വേണ്ട സമാധാനമാണ് ആഗ്രഹിക്കുന്നത് എന്നാണ് ഔരത്തി ആസാദി മാര്‍ച്ച് ഇന്ത്യന്‍ സ്ത്രീകളെയുംലോകത്തെയും അറിയിക്കുന്നത്.
സ്ത്രീകളും കുട്ടികളുമാണ് യുദ്ധത്തിന്റെ ദുരിതം ഏറെയും അനുഭവിക്കാന്‍ പോകുന്നത്. അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള കുട്ടികള്‍ക്ക് വേണ്ടി സമാധാനമുള്ള ഒരു ലോകമുണ്ടാകട്ടെ. ഔരത്തി ആസാദ് മാര്‍ച്ച് പറയുന്നു.