പെരിന്തൽമണ്ണ ചെസ് ചാമ്പ്യൻഷിപ് റ്റൂർണമെന്‍റ് ഒക്റ്റോബർ 20 ന്
അരക്കുപറമ്പ് ഫ്രണ്ട്സ് ചെസ്സ് ഗാലറിയും അരക്കുപറമ്പ് സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് ജില്ലാ ഓപ്പൺ ചെസ്സ് റ്റൂർണമെൻറ് ഒക്ടോബർ 20ന് നടക്കും.അരക്കു പറമ്പ് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ചാമ്പ്യൻഷിപ്പ് പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാംകുഴി അലിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
സീനിയർ, ജൂനിയർ(അണ്ടർ15) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. വിജയികളാവുന്നവർക്ക് 21ക്യാഷ് പ്രൈസും 11 ട്രോഫികളും സമ്മാനമായി നൽകും. റ്റൂർണമെന്‍റില്‍ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/1FPbtkAXE997KAao6 എന്ന ലിങ്കിൽ 18/10/2019 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം.