ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അറസ്റ്റിൽ

By on

ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഐ.ജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ചതിനാണ് കൊച്ചി സെൻട്രൽ പൊലീസ് ഇയാൾക്കെതിരെ 294 ബി, 506 വകുപ്പുകൾ പ്രകാരം കേസെടുത്തത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് ഇയാളെ വിട്ടയച്ചു. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എറണാകുളം റേഞ്ച് എെ.ജി ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗോപാലകൃഷ്ണന്റെ നായ പരാമർശം. എന്നാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് ഐ ജി മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.

അനധികൃതമായി സംഘം ചേർന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനും ബി.ജെ.പി ജില്ലാ നേതാക്കളുൾപ്പെടെ 200 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.


Read More Related Articles