ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി രാഹുൽ ഗാന്ധി
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാടുമാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ മുൻ നിലപാട് തിരുത്തിയത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തില്‍ കഴമ്പുണ്ട്,
കേരളത്തിലെ ജനങ്ങളുടെ അഭിപ്രായം കേട്ടതില്‍നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സ്ത്രീകള്‍ക്ക് തുല്യത ലഭിക്കണമെന്നുമുള്ള രണ്ട് വാദങ്ങളും പ്രസക്തമാണ് എന്നാണ് രാഹുൽ പറഞ്ഞത്.ശബരിമല വിഷയം സങ്കീര്‍ണമാണ്. എന്നാല്‍ സുപ്രീംകോടതി വിധിയെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.