കിതാബ് നാടകം ഇസ്ലാമിനെ പ്രാകൃത വത്കരിക്കുന്നതെന്ന് ഉണ്ണി ആറിന്‍റെ കത്ത്; പ്രസ്താവനയിൽ ഒപ്പിട്ടവർ തീരുമാനം പരിശോധിക്കണമെന്ന് സച്ചിദാനന്ദൻ

By on

തന്‍റെ വാങ്ക് എന്ന കഥ അനുവാദമില്ലാതെ നാടകരൂപത്തിലാക്കിയ ‘കിതാബ്’ ഇസ്ലാമിനെ പ്രാകൃതവത്കരിക്കുന്ന സൃഷ്ടിയാണെന്ന് കഥാകൃത്ത് ഉണ്ണി ആർ കവി സച്ചിനാന്ദന് അയച്ച കത്തിൽ ആരോപിക്കുന്നു. കെ സച്ചിദാന്ദൻ ഫെയ്സ്ബുക്കിലൂടെയാണ് ഉണ്ണി ആർ തനിക്കെഴുതിയ കത്തിലെ ചിലഭാ​ഗങ്ങൾ പുറത്ത് വിട്ടത്. കിതാബ് നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ നിന്നും പിൻവലിക്കപ്പെട്ടത് ചിലരുടെ ഭീഷണികൊണ്ടാണെന്ന് ആരോപിച്ച് തയ്യാറാക്കിയ പൊതുപ്രസ്താവനയിൽ ഒപ്പു വച്ചവരെല്ലാം അവരുടെ നിലപാട് പുനപരിശോധിക്കണം എന്നും സച്ചിദാനന്ദൻ തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.

സച്ചിദാനന്ദന്‍റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,  ”ഉണ്ണി. ആര്‍ എനിക്ക്എഴുതിയ കത്തില്‍ നിന്ന് : “വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവർ കിത്താബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാൻ ആഗ്രഹിച്ച രണ്ട് പെൺകുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.
ഒരു പാട് നിർമാതാക്കളെ കണ്ട ശേഷമാണ് ഒരു കോർപ്പറേറ്റ് കമ്പനി വാങ്ക് നിർമിക്കാം എന്ന കരാർ ഒപ്പുവെച്ചത് . അത് കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാർ റദ്ദ് ചെയ്യപ്പെട്ടു.
ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം.

ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിത്താബ് എന്ന നാടകത്തിന് എന്‍റെ കഥയുടെ പെൺ ആത്മീയത മനസ്സിലായിട്ട് പോലുമില്ല .” ശ്രീ എന്‍ എസ് മാധവന്‍‍ ‍ മനോരമ ഓണ്‍ ലൈനില്‍ എഴുതിയ ഒരു ലേഖനത്തിലും ചില ഗൌരവമുള്ള നൈതിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.നാടകം ഇസ്ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുള്‍പെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങിനെ മാറിപ്പോകുന്നു എന്നും. “കിതാബ്” നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോള്‍ ഈ വസ്തുതകള്‍ പലതും എനിക്ക് മുന്നില്‍ ഇല്ലായിരുന്നു. നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാന്‍ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസ്സില്‍. അതിനു വേണ്ടി ഒപ്പിട്ടവര്‍എല്ലാം ഈ വസ്തുതകള്‍ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 7 നാണ് സച്ചിദാനന്ദന്‍ ഇക്കാര്യം ഫെയ്സ്ബുക്കില്‍ എഴുതിയത്.


Read More Related Articles