രാമക്ഷേത്രം നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ട് ജെഎൻയുവിലേക്ക് വിഎച്ച്പി രഥയാത്ര
ബാബ്‌റി മസ്ജിദ് തകർക്കലിന്റെ 26ആം വാർഷികത്തിന് ഒരു ദിവസം മുമ്പ് ജെഎൻയു വിലേക്ക് രാമക്ഷേത്രം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത് റാലി നടത്തി.
ഇന്ന് രാവിലെയാണ് വിശ്വഹിന്ദുപരിഷത് പ്രവർത്തകർ ശ്രീരാം മന്ദിർ സങ്കൽപ് രഥയാത്ര നടത്തിയത്. ഡിസംബർ 9നു ഡൽഹി രാം ലീല മൈതാനത്തു നടക്കുന്ന ധരം ‘സൻസദ്’ എന്ന ഹിന്ദു സന്യാസിമാരുടെ സമ്മേളനത്തിന് ഐക്യദാർഢ്യം തേടിയാണ് കാറുകളും ഇരുചക്രവാഹനങ്ങളും ട്രക്കുകളുമായി ക്യാമ്പസിനകത്തു റാലി നടത്തിയത്. കാവി കൊടികൾ വീശി രാമ കീർത്തനങ്ങൾ ലൗഡ് സ്പീക്കറിൽ പ്ളേ ചെയ്തുകൊണ്ടായിരുന്നു റാലി.
പാർലമെന്റ് ശീതകാല സമ്മേളനത്തിന് ദിവസങ്ങൾക്ക് മുൻപാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം വേഗത്തിലാക്കാൻ മോദി സർക്കാരിന് സമ്മർദം ചെലുത്താൻ ധരം സൻസദ് നടത്തുന്നത്.
ക്യാംപസിൽ ഇങ്ങനെയൊരു റാലി നടക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് സർവകലാശാല റെജിസ്ട്രാർ പ്രതികരിച്ചത്.
വിശ്വഹിന്ദു പരിഷദ് പ്രവർത്തകരുടെ റാലി യൂണിവേഴ്‌സിറ്റി ഗേറ്റ് കടന്ന് അകത്തെത്തിയത് തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് സെക്യൂരിറ്റി ഓഫീസ് നൽകിയ വിശദീകരണം. എന്നാൽ രജിസ്ട്രാർ, സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവർ അറിയാതെ എങ്ങനെയാണ് റാലി ക്യാംപസിൽ കടക്കുക എന്ന് സർവകലാശാല യൂണിയൻ പ്രസിഡന്റ് എൻ സായ് ബാലാജി ചോദിക്കുന്നു. വിദ്യാർത്ഥികൾ എന്തെങ്കിലും ആവശ്യത്തിന് സംഘം ചേർന്നാലോ പ്രതിഷേധിച്ചാലോ സെക്യൂരിറ്റി ഗാർഡുകൾ ഒരുപാട് പേർ എത്താറുണ്ട് എന്നാൽ ഈ രഥയാത്ര ക്യാംപസിലെത്തുന്നത് അവർ തടഞ്ഞില്ല. ക്യാംപസിൽ രഥയാത്ര നടത്താൻ അനുവദിച്ചത് വെെസ് ചാൻസിലറെ തുറന്നുകാട്ടി. വിഎച്ച്പി പ്രവര്‍ത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ബാലാജി പറയുന്നു.
https://twitter.com/swatisingh1995/status/1070202649117569024