ബിജെപിയ്ക്ക് പലിശ സഹിതം തിരിച്ച് നൽകുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ; അധികാരത്തിൽ നിന്ന് തൂത്തെറിയാൻ എന്റെ ജനതയോട് ആവശ്യപ്പെടും
ബിജെപി തന്നോട് ചെയ്തതിന് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പലിശ സഹിതം തിരിച്ച് നൽകുമെന്ന് ജയിൽ മോചിതനായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ പറഞ്ഞു. സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് തന്നെ ജയിലിൽ നിന്ന് വിട്ടയച്ചതെന്നും ചന്ദ്രശേഖർ പറഞ്ഞു. ”ഞാൻ അനുഭവിച്ചതിനെല്ലാം 2019 ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഞാൻ പലിശ സഹിതം തിരിച്ച് കൊടുക്കും. സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് എന്നെ മോചിപ്പിച്ചത്. പത്ത് ദിവസങ്ങൾക്കം എനിക്കെതിരെ പുതിയ കേസെടുക്കുമെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്” രാവൺ പറഞ്ഞു. ഉത്തർപ്രദേശിലെ ഷഹാരൺപുരിൽ 2017 ഏപ്രിലിൽ ദലിത് വിഭാഗക്കാർക്കെതിരെ ജാതിഹിന്ദുക്കൾ നടത്തിയ അക്രമവും തുടർന്നുണ്ടായ സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് ഭീം ആർമി സ്ഥാപകനേതാവായ ചന്ദ്രശേഖറെയും സഹപ്രവർത്തകരെയും യോഗി ആദിത്യനാഥ് സർക്കാർ ജയിലിൽ അടച്ചത്. 2017 ജൂൺ എട്ടിനാണ് ചന്ദ്രശേഖറെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാൽ അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. തൊട്ടടുത്ത ദിവസം ദേശ സുരക്ഷാ വകുപ്പുകൾ ചാർത്തി ചന്ദ്രശേഖറെ വീണ്ടും അറസ്റ്റ് ചെയ്തു. ഒരു വർഷവും നാല് മാസവും നീണ്ട തടവിന് ശേഷം ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. നവംബർ ഒന്നിനാണ് ചന്ദ്രശേഖർ മോചിതനാവേണ്ടിയിരുന്നത്. അന്യായ തടവിനെതിരെ അദ്ദേഹം സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
2017 ഏപ്രിൽ 20 നാണ് ഷേധിച്ച് ഭീം ആർമി ദില്ലിയിലെ ജന്തർമന്തറിൽ മെയ് 9ന് നടത്തിയ പ്രതിഷേധപരിപാടിയിൽ ആയിരക്കണക്കിന് ദലിത് സമുദായക്കാർ പങ്കെടുത്തിരുന്നു. അതേ ദിവസം തന്നെ രൂപ്ഡി, കപൂർപുർ, ഇഘ്രി, ഉനാലി ഗ്രാമങ്ങളിൽ നിന്നുള്ള 180 ഓളം ദലിത് കുടുംബങ്ങൾ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച് പ്രതിഷേധിച്ചതും വാർത്തയായിരുന്നു.