കസ്റ്റഡിയിലെടുത്ത പ്രക്ഷോഭകർക്ക് നിയമ സഹായമെത്തിക്കാൻ ശ്രമിച്ച തങ്ങളെ ഡൽഹി പൊലീസ് ആക്രമിച്ചെന്ന് അഭിഭാഷക സംഘം

By on

ഡൽഹിയിലെ ഖുറേജിയിൽ പൗരത്വഭേദ​ഗതി നിയമത്തിനെതിരായി പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് നിയമ സഹായം എത്തിക്കാൻ പോയ തങ്ങളെ ഡൽഹി പൊലീസ് മർദ്ദിച്ചുവെന്ന് അഭിഭാഷക സംഘം.


ഖുറേജിയിൽ ലാത്തിച്ചാർജ് ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പ്രക്ഷോഭകരെ ഇന്ന് ഉച്ചയോടെ സമരപ്പന്തല്‍ തകര്‍ത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഹ്യുമൻ റൈറ്റ്‌സ് ലോ നെറ്റ്‌വർക്ക് എന്ന അഭിഭാഷക സംഘടനയിലെ അംഗങ്ങൾ അടക്കമുള്ള അഭിഭാഷകർക്കാണ് മർദ്ദനം ഏറ്റത്. ജ​ഗത്പുരി പൊലീസ് സ്റ്റേഷനിലാണ് സംഭവം.

സമരകേന്ദ്രം പൊലീസ് പൂര്‍ണമായും നശിപ്പിച്ചു എന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ഷഹീൻബാഗ് മോഡലിൽ സൗത് ഡൽഹിയിൽ രൂപപ്പെട്ട ആദ്യ സമര കേന്ദ്രങ്ങളിൽ ഒന്നാണ് ഖുറേജിയിൽ ഇന്ന് പൊലീസ് ആക്രമിച്ചത്. ജനുവരി 13നാണ് ഖുറേജിയിൽ സമരം തുടങ്ങിയത്. സമരസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍

Images by Zainab Amal


Read More Related Articles