ഡൽഹിയിലെ മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ മുപ്പത്തിയൊമ്പത് ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തു

By on

ഡൽഹിയിൽ കഴിഞ്ഞ നാല് ദിവസങ്ങളായി ആർഎസ്എസ് നടത്തുന്ന മുസ്ലിം വംശഹത്യയിൽ പ്രതിഷേധിച്ച് ആലുവയിൽ ട്രെയിൻ തടഞ്ഞ മുപ്പത്തിയൊമ്പത് ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

ഐപിസി 353, 143, 147, 145 സി എന്നീ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിട്ടുള്ളത്. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ ഇവർക്ക് മണിക്കൂറുകളോളം മെഡിക്കൽ സഹായം നിഷേധിച്ചതായി ഫ്രറ്റേണിറ്റി സംസ്ഥാന അധ്യക്ഷൻ ഷംസീർ ഇബ്രാഹീം പറയുന്നു.

ട്രെയിൻ ഉപരോധിച്ചതിന് ശേഷം പിരിഞ്ഞുപോയ വിദ്യാർത്ഥികളെ ഓടിച്ചിട്ട് പിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികാര നടപടിയാണ് ഈ അറസ്റ്റ് എന്ന് സ്റ്റേഷനിലെത്തിയ മറ്റ് വിദ്യാർത്ഥി പ്രവർത്തകർ പറയുന്നു. തങ്ങൾ എത്തി സമ്മർദ്ദം ചെലുത്തിയതിനാൽ മാത്രമാണ് പരിക്കേറ്റവരെ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകാൻ തയ്യാറായത്. പൊലീസ് വാനിലും പൊലീസ് മർ​ദ്ദനം നേരിടേണ്ടിവന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. സാരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ കളമശ്ശേരി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

തിരൂരില്‍

തിരൂരിലും ഫ്രറ്റേണിറ്റി പ്രവർത്തകർ ട്രെയിൻ തടഞ്ഞിരുന്നു.

 


Read More Related Articles