രാജ്യാതിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കരുത്; പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി

By on

രാജ്യാതിര്‍ത്തിയെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കരുത് എന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള അതീവപ്രാധാന്യമുള്ള ഇടപെടലുകളില്‍ രാജ്യം ഒറ്റക്കെട്ടായി പിന്തുണക്കുമ്പോള്‍ അത്തരം ഇടപെടലുകളെ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കരുതെന്ന് പിഡിപി സീനിയര്‍ ജനറല്‍ സെക്രട്ടറി കെഇ അബ്ദുള്ള പറഞ്ഞു. ”ഫാസിസത്തെ ചെറുക്കാം- മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിലൂടെ” എന്ന പ്രമേയത്തില്‍ ആലുവ മഹാനാമി ഹാളില്‍ ചേര്‍ന്ന പിഡിപി ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെഇ അബ്ദുള്ള.

ജനവിരുദ്ധ കേന്ദ്രഭരണത്തിനെതിരെ ഉയര്‍ന്ന് വന്ന എല്ലാ വിമര്‍ശനങ്ങളും തല്‍ക്കാലം അതിര്‍ത്തി പ്രശ്നത്തില്‍ തളച്ചിട്ട് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള സംഘ്പരിവാര്‍ അജണ്ട ദിനംപ്രതി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആസന്നമായ പൊതുതെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരായ വിധിയെഴുത്താകണമെന്നും ഒരു വോട്ടും പാഴക്കപ്പെടാത്ത കരുതലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തിന്റെ മോചനത്തിന് ലഭ്യമായ ഏറ്റവും അസുലഭ അവസരമാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. മതേതര ചേരിയുടെ അനൈക്യം കാരണമായി ഇനിയൊരു ഫാസിസ്റ്റ് അനുകൂല വിധിയെഴുത്തുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജില്ല പ്രസിഡന്റ് വിഎം അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം മജീദ് ചേര്‍പ്പ്, സെക്രട്ടറിയേറ്റ് അംഗം എന്‍.കെ.മുഹമ്മദ് ഹാജി, പിസിഎഫ് പ്രസിഡന്റ് ആഫിക് അലി ചാമക്കാല, ജില്ലാ ഭാരവാഹികളായ സലാം പട്ടേരി, സക്കീര്‍ ഹുസൈന്‍ മാള,മണ്ഡലം ഭാരവാഹികളായ ജമാല്‍ ചെങ്ങമനാട്, ബഷീര്‍ കുന്നത്തുനാട്, കെബീര്‍ മൗലവി കൈപ്പമംഗലം, എന്‍.എം.ഹസ്സന്‍, പത്മിനി.ഡി.നെട്ടൂര്‍, ഷെമീര്‍ പുക്കാട്ടുപടി, അന്‍സാര്‍ മലയന്‍കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Read More Related Articles