ചലച്ചിത്ര പ്രവർത്തകൻ സുധീറിന്‍റെ സ്മരണയിൽ ഒമാനിൽ പ്രവാസികളുടെ ക്രിക്കറ്റ് റ്റൂർണമെന്‍റ്

By on

അന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ സുധീറിന്‍റെ ഓർമ്മയിൽ ഒമാനിലെ പ്രവാസികൾ ക്രിക്കറ്റ് റ്റൂർണമെന്റ് സംഘടിപ്പിച്ചു. കടലാഴം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രവാസിയുമായ സുധീറിന്‍റെ സ്മരണാർത്ഥമാണ് ഒമാനിൽ ക്രിക്കറ്റ് റ്റൂർണമെന്റ് നടന്നത്.റ്റൂര്‍ണമെന്‍റില്‍ വിജയികളായി ബര്‍ക്കാ റൈഡേഴ്സ്

ഏട്ട് റ്റീമുകളാണ് സുധീർ സ്മാരക ട്രോഫിക്കായി ഏറ്റുമുട്ടിയത്. ബർക്കാ റൈഡേഴ്സ് എന്ന പ്രവാസി മലയാളി റ്റീം റ്റൂർണമെന്റിൽ വിജയിച്ചു. ആദ്യമത്സരത്തിൽ അഹ്ലെയ്ൻ ബർക്കയും ബില്ലാ ക്രിക്കറ്റും തമ്മിലാണ് ആദ്യ മത്സരം നടന്നത്. പ്രവാസി വ്യവസായി റ്റെക്നോസാറ്റ് എംഡി അൻവർ അബ്ദുള്ള അടക്കമുള്ളവരുടെ നേ‌ത‍ത്വത്തിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്.

റ്റെക്നോസാറ്റ് എംഡി അന്‍വര്‍ അബ്ദുള്ള റമത്സരത്തിന് തുടക്കമനിടുന്നു

പ്രവാസി വ്യവസായിയും മീഡിയ എന്‍റര്‍പ്രണറുമായ ശ്രീജിത് നെച്ചിക്കുത്ത് അടക്കമുള്ളവർ റ്റൂർണമെന്‍റിന് നേത‌ൃത്വം നൽകി.

അഹ്ലെയ്ന്‍ ബര്‍ക്ക റ്റീം

ഫെബ്രുവരി ഒന്നിനാണ് തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സുധീര്‍ (46) ബര്‍കയില്‍ കുഴഞ്ഞുവീണു മരിച്ചത്. നാട്ടില്‍ പോകുന്നതിനായി ജോലി സ്ഥലമായ മുസന്നയില്‍ നിന്നും ബര്‍കയിലെ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയതായിരുന്നു. കലാ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു സുധീര്‍.


Read More Related Articles