പൗരത്വ ഭേദ​ഗതി ബില്ലിനെതിരെ പ്രക്ഷോഭം; ​ഗുവാഹതി വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു

By on

അസമിൽ പൗരത്വ ഭേദ​ഗതി ബില്ലിനെതിരായി കർഫ്യൂവിനെയും ഇന്റർനെറ്റ് നിരോധനത്തെയും സെെനിക വിന്യാസത്തെയും മറികടന്ന പ്രക്ഷോഭങ്ങൾക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ​ഗുവാഹതി ലചിത് ന​ഗറിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയായിരുന്ന ദീപാഞ്ചൽ ദാസ് ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.

അസമിൽ പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ​ഗുവാഹതി. ഇരുപത്തിമൂന്നുകാരനായ ദീപാഞ്ചൻ ദാസിന്റെ ശരീരം വെടിയുണ്ട തുളച്ചിരുന്നു, തന്റെ കയ്യിൽ കിടന്നാണ് ദീപാഞ്ചൽ മരിച്ചതെന്നും സുഹൃത്ത് പറഞ്ഞതായി ഇൻസെെഡ് നോർത് ഈസ്റ്റ് എന്ന വെെബ്സെെറ്റ് റിപ്പോർട്ട് ചെയ്യുന്നു. സെെനിക് ഭവനിലെ ഒരു ക്യാന്റീനിൽ തൊഴിലാളിയായിരുന്നു ദീപാഞ്ജൻ ദാസ്. ഹതി​ഗാവ് ഹെെസ്കൂളിനടുത്ത് നാലുപേർക്ക് നേരെ വെടിയുതിർക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ഒരാൾ അവിടെവെച്ചുതന്നെ കൊല്ലപ്പെടുകയുമായിരുന്നു.

ബുധനാഴ്ച സ്കൂൾ വിദ്യാർത്ഥികൾ ​ഗുവാഹത്തി ഷില്ലോങ് റോഡ് ഉപരോധിച്ചുകൊണ്ട് തുടങ്ങിയ പ്രക്ഷോഭം അസമിന്റെ പല ഭാ​ഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്റർനെറ്റ് നിരോധനം അടുത്ത 48 മണിക്കൂറുകളിലായി പത്ത് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.


Read More Related Articles