ഡിസംബര്‍ 17 ന്‍റെ ഹര്‍ത്താല്‍ ഇടത് പ്രക്ഷോഭങ്ങളെയും ശക്തിപ്പെടുത്തും-സികെ അബ്ദുള്‍ അസീസ്

By on

”ഇന്ത്യൻ സമൂഹത്തിലെ മുഖ്യ പീഡിതരായ മുസ്ലിങ്ങളും ദലിതുകളും സമര സജ്ജരാവാതെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്‍റെ ഒരു വിശാല മുന്നണി കെട്ടിപ്പടുക്കാനാവില്ല എന്നാണ് എന്‍റെ അഭിപ്രായം. ഡിസംബർ 17 ന്, പൗരത്വ ബില്ലിനെതിരെ നടക്കുന്ന ഹർത്താലിനെ മർദ്ദിത സമുദായങ്ങളുടെ സമരപ്രഖ്യാപനമായിട്ടാണ് ഞാൻ കാണുന്നത്. ഈ ഹർത്താൽ ഇടതുപക്ഷം പ്രഖ്യാപിച്ച ദേശീയ പ്രക്ഷോഭത്തെ തുരങ്കം വയ്ക്കുമെന്ന് പറഞ്ഞ് കണ്ണുരുട്ടുന്നവരുടെ കാഴ്ച ശക്തിയിൽ ഞാൻ സന്ദേഹിക്കുന്നു. അവരോട് സഹതപിക്കുന്നു.

ഫാസിസത്തിനെതിരായ സമരത്തിൽ വേണ്ടത്ര വിജയിക്കാനായിട്ടില്ല എന്ന് സ്വയം സമ്മതിക്കുന്നവരാണ് ഇന്ത്യയിലെ ഇടതുപക്ഷ കക്ഷികൾ. അതുകൊണ്ടു തന്നെ ഇടതുപക്ഷത്തെ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്‍റെ സ്വാഭാവിക നേതൃത്വമായി അം​ഗീകരിക്കുക എന്നത് അയുക്തികരമാണ്. അതേസമയം ഫാസിസ്റ്റ് വിരുദ്ധ സമരപാതയിൽ ഉറച്ചു നിൽക്കാൻ കെൽപ്പുള്ള രാഷ്ട്രീയ പക്ഷമാണ് ഇടതുപക്ഷം എന്നതിൽ സംശയമില്ല. ഡിസംബർ 17 ന്‍റെ ഹർത്താൽ ഇടതുപക്ഷ പ്രക്ഷോഭങ്ങളെയും എൽഡിഎഫ് സർക്കാരിന്‍റെ ധീരമായ നിലപാടിനെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് ഞാൻ കരുതുന്നത്”.

എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ് സികെ അബ്ദുള്‍ അസീസ്


Read More Related Articles