മെഡിക്കൽ മാലിന്യങ്ങളുടെ സംസ്കരണം ശരിയല്ല: ഗോരഖ്പൂർ മെഡിക്കൽ കോളേജിന് ഗ്രീൻ ട്രൈബ്യൂണൽ നിന്ന് 1 കോടി രൂപ പിഴ

By on

ലക്നൗ: ഗോരഖ്പൂരിലെ ബാബ രാഖവ് ദാസ് മെഡിക്കൽ കോളേജിന് ദേശീയ ഗ്രീൻ ട്രൈബ്യൂണലിൽ നിന്നും ഒരു കോടി രൂപ പിഴ. മെഡിക്കൽ മാലിന്യങ്ങൾ കൃത്യമായ രീതിയിൽ നിക്ഷേപിക്കുന്നില്ലായെന്ന് കാണിച്ചാണ് ഭീമമായ തുക പിഴയായി മെഡിക്കൽ കോളേജിനെതിരെ ചുമത്തിയിരിക്കുന്നത്. ഉത്തർ പ്രദേശിലെ മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻ പാനലിൽ പിഴ അടയ്ക്കാനാണ് മെഡിക്കൽ കോളേജിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

2017 ഓഗസ്റ്റ് 10ന് ജാപനീസ് എൻസിഫലൈറ്റിസ് ബാധിതരായ നൂറോളം കുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ കൊല്ലപ്പെട്ടിരുന്നു. ഓക്സിജൻ സിലിണ്ടർ വിതരണ കമ്പനിക്ക് ആശുപത്രി അധികൃതർ ലക്ഷക്കണക്കിന് രൂപ അടക്കാതിരുന്നതോടെ കമ്പനി സിലിണ്ടർ വിതരണം നിർത്തിയതായിരുന്നു കുഞ്ഞുങ്ങൾ കൊല്ലപ്പെടാൻ കാരണം.

ജസ്റ്റിസ് ആദർശ് കുമാർ ഗോയിലിന്റെ നേതൃത്വത്തിലുള്ള ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൾ ബെഞ്ചാണ് മെഡിക്കൽ കോളേജിനെ തിരെ പിഴ ചുമത്താൻ തീരുമാനിച്ചത്. ജസ്റ്റിസ് എസ് പി വാഗ്ടി, ജസ്റ്റിസ് രാമകൃഷ്ണൻ, ഡോ. നഗീൻ ഗംഗ എന്നിവരാണ് ബെഞ്ചിലെ മറ്റ് മുതിർന്ന അംഗങ്ങൾ. 2018 നവംബറിൽ ഉത്തർ പ്രദേശിലെ സോളിഡ് വേസ്റ്റ് മാനേജ്മെൻറ് മോണിറ്ററിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരമാണ് നടപടി ഉണ്ടായത്. മാലിന്യ നിർമാർജനം വേണ്ട വിധത്തിൽ നടത്താത്തതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ഒരു മാസത്തിനകത്ത് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനോട് ദേശീയ ഗ്രീൻ ട്രൈബ്യുണൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 


Read More Related Articles