ഫ്രറ്റേണിറ്റി യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതിന് പത്താംക്ലാസ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം; പരിക്കേറ്റ ഫഹദ് ആശുപത്രിയിൽ

By on

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതിന് പത്താംക്ലാസ് വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് ആരോപണം. പാലോട് ഭരതന്നൂർ സ്കൂളിലെ ഫഹദ് എന്ന വിദ്യാർത്ഥിയ്ക്കാണ് മർദ്ദനമേറ്റത്. സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസിൽ നിന്ന് വലിച്ചിറക്കി അധ്യാപികയുടെയും വിദ്യാർത്ഥികളുടെയും മുന്നിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. നന്ദിയോട് ജം​ഗ്ഷനിൽ വച്ച് 15 ലധികം പേർ ചേർന്നാണ് ആക്രമിച്ചത്. സ്കൂൾ എസ് എഫ് ഐ യുടെ പരിപാടികൾക്ക് ഫഹദ് പോകാറില്ല എന്നതിനാൽ മുൻപ് തന്നെ എസ് എഫ് ഐക്കാർ ഫഹദിനെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നുവെന്നും ആരോപണമുണ്ട്. പരിക്കേറ്റ ഫഹദിനെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Read More Related Articles