ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ ലൈം​ഗികാധിക്ഷേപവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ

By on

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ ലൈം​ഗികാധിക്ഷേപ പരാമർശം നടത്തി എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസം​ഗം. മലപ്പുറത്താണ് സിപിഐഎം കേന്ദ്ര കമ്മറ്റിയം​ഗം കൂടിയായ എ വിജയരാഘവന്റെ വിവാദ പ്രസം​ഗം. നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ പോയ രമ്യ ഹരിദാസ് മുസ്ലിം ലീ​ഗ് നേതാക്കളായ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയേയും കണ്ടതിനെക്കുറിച്ചാണ് എ വിജയരാഘവൻ പരിഹാസ പ്രസ്താവന നടത്തിയത്.

”നോമിനേഷൻ കൊടുക്കാൻ പോയ നമ്മുടെ ആലത്തരിലെ സ്ഥാനാർത്ഥി പെൺകുട്ടി, അവരാദ്യം വന്ന് ആരെ കണ്ടു?, പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെപ്പോയിട്ട് ആരെക്കണ്ടു? കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്തായെന്ന് എനിക്ക് പറയാൻ വയ്യ”. എന്നാണ് വിജയരാഘവൻ പ്രസം​ഗിച്ചത്.


Read More Related Articles