ഭരണകൂടം തടവിലാക്കുന്ന നിഷ്കളങ്ക യുവത്വത്തിന് നീതി തേടിയുള്ള പോരാട്ടത്തിൽ എന്നും ഊർജമാണ് ഷാഹിദ് അസ്മി
അഞ്ചു വർഷത്തെ ജയിൽവാസം തളർത്താത്ത നിശ്ചയദാർഢ്യത്തിന്റെ ഊർജ്ജം പകരുന്നതായിരുന്നു ഷാഹിദിന്റെ ഓരോ വാക്കുകളും.TADA എന്ന ഭീകരനിയമത്തിന്‍റെ ഇരയായിരുന്നു ഷാഹിദ്. ജയിലിൽ പഠനമാരംഭിച്ച നിയമവും ജേണലിസവും സമാന്തരമായി പൂർത്തിയാവുന്ന നാളുകളായിരുന്നു അത്.
2001 സെപ്തംബർ 11 നാണ് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെടുന്നത്. തുടർന്ന്
ഭീകരവാദ കേസുകളിലകപ്പെട്ടവർക്ക് വേണ്ടി വാദിക്കാൻ പോലും അഡ്വക്കേറ്റ്മാർ ഭയപ്പെടുന്ന അന്തരീക്ഷം. അഭിഭാഷക സംഘടന വിലക്ക് മറികടന്ന് ഏറ്റെടുത്ത ഒറ്റപ്പെട്ടയാളുകൾക്ക് നേരെ ആക്രമണങ്ങൾ.
തങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാണെന്ന് മനസിലാക്കിയ ഭരണകൂട ഫാഷിസ്റ്റ് അധോശക്തികൾ ഷാഹിദിനെതിരെ കരുക്കൾ നീക്കി. പോലീസ്,അധോലോക ഫാഷിസ്റ്റ് നിഗൂഢനീക്കത്തിൽ 2010 ഫെബ്രുവരി 11ന് കുർളയിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് രക്ത സാക്ഷ്യം വരിച്ചു.
ഭരണകൂടഭീകരതയുടെ നിഷ്ഠൂര വിളയാട്ടിൽ കുരുങ്ങിപ്പോയ നിഷ്കളങ്ക യുവത്വത്തിനായുളള നീതിയുടെ പോരാട്ടത്തിന് എന്നും ഊർജമാണ് ഷാഹിദ് അസ്മി. ആ രക്തസാക്ഷ്യത്തിന് ഒമ്പതാണ്ട് തികയുമ്പോൾ ആ ധീര രക്തസാക്ഷിയെ നമുക്ക് സല്യൂട്ട് ചെയ്യാം.