‘നിയമം മാറി, പാഠ പുസ്തകം മാറുന്നില്ല’; മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത് സ്വവര്‍ഗാനുരാഗം രോഗമെന്ന്

By on

കൊച്ചി: സുപ്രീംകോടതി നിയമ വിധേയമാക്കിയിട്ടും. ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾ ഇപ്പോഴും പഠിക്കുന്നന്നത് സ്വവർഗഗാനുരാഗം മനോരോഗം ആണെന്നാണ്. ബിഎസ് സി നേഴ്സിംഗ് സൈക്കിയാട്രി, എംബിബിഎസ് ഫോറൻസിക് ടെക്സ്റ്റ്‌ ബുക്കുകളിൽ ആണ് സ്വവർഗ്ഗാനുരാഗം ഇപ്പോഴും ചികിത്സയുള്ള മനോരോഗം ആയി തുടരുന്നത്.

പീഡോഫീലിയ, മൃഗരതി, ശവഭോഗം എന്നിവക്ക് തുല്യമായ മാനസിക വൈകല്യമായാണ് പാഠപുസ്തകങ്ങളിൽ സ്വവർഗഗാനുരാഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റു മാനസിക വ്യതിയാനങ്ങളുടെ അതേ ചികിത്സ തന്നെയാണ്
സ്വവർഗ്ഗാനുരാഗത്തിനും നിർദേശിച്ചിരിക്കുന്നത്.

ബിഎസ് സി നേഴ്സിംഗ് വിദ്യാർത്ഥികൾ പഠിക്കുന്ന മൂന്നാംവർഷ സൈക്ക്യാട്രിക് പാഠ പുസ്തകത്തിലെ, disorders of adult personality and behavior എന്ന പാഠത്തിലെ sexual disorders എന്ന ഭാഗത്ത് നിന്നും

സ്വവർഗ്ഗാനുരാഗം മനോരോഗമാണെന്ന് പാഠപുസ്തകത്തിൽ പഠിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, സ്വവർഗ്ഗാനുരാഗിയായ നഴ്സിംഗ് വിദ്യാർത്ഥി കീബോഡ് ജേണലിനോട് പറഞ്ഞു.

2018 സെപ്റ്റംബർ 6 നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് സ്വവർഗ്ഗാനുരാഗ വിരുദ്ധ നിയമമായ സെക്ഷൻ 377 റദ്ദ് ചെയ്തത്.  നൂറ്റാണ്ടുകളായി സ്വവർഗ്ഗാനുരാഗികൾ അനുഭവിക്കുന്ന സാമൂഹിക പീഡനങ്ങൾക്ക് ചരിത്രം മാപ്പ് പറയണം എന്ന് സുപ്രീം കോടതി ബഞ്ചംഗം ജസ്റ്റിസ് ഇന്ദുമൽഹോത്ര വിധി പ്രസ്താവിക്കവേ പറഞ്ഞിരുന്നു.


Read More Related Articles