
അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കില്ല
അമേരിക്കയിൽ ജനിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുന്ന നിലവിലെ നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി ട്രംപ്. പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാനാണ് ട്രംപ് തയ്യാറെടുക്കുന്നത്. അമേരിക്കയില്‍ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാര്‍ഥികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തുകളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ പ്രസിഡന്റിന് സാധിക്കും.