‘ഇത് ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു’; ഹാദിയയുടെ മതം മാറ്റത്തിന്‍റെ പേരിൽ വേട്ടയാടപ്പെട്ട സൈനബ സംസാരിക്കുന്നു

By on

ഹാദിയ നിർബന്ധിത മതപരിവർത്തനത്തിന്റെ ഇരയാണ് എന്ന സംഘപരിവാർ വാദം, തെളിവുകൾ കണ്ടെത്താൻ കഴിയാതെ എൻഎെഎ കേസ് അവസാനിപ്പിച്ചതോടെ തകർന്നിരിക്കുകയാണ്. ഹാദിയയെ പോപ്പുലർ ഫ്രണ്ടിന്റെ വനിതാവിഭാ​ഗം പ്രസിഡന്റ് എഎസ് സെെനബയാണ് നിർബന്ധിച്ച് മതം മാറ്റിയത് എന്നായിരുന്നു സംഘപരിവാർ പ്രചരണം. ഇതേത്തുടർന്ന് ക്രൂരമായ സാമൂഹ്യവിചാരണയ്ക്ക് സെെനബ ഇരയാക്കപ്പെട്ടു. എൻഎെഎ അന്വേഷണം അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും ഹാദിയയ്ക്കും ഷഫിൻ ജഹാനും ഒരുമിച്ച് കഴിയാൻ പറ്റുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും അത് മാറിയെന്നും സെെനബ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സൈനബയും ഭർത്താവും 12 വയസു മാത്രമുള്ള മകനും ചോദ്യം ചെയ്യലിന്റെ പേരിൽ അന്വേഷണ ഏജൻസികളുടെ മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നു.

സൈനബ സംസാരിക്കുന്നു

ഈ കേസിന്‍റെ അവസാനം ഇങ്ങനെ തന്നെയേ സംഭവിക്കൂ എന്ന് അറിയാമായിരുന്നു. നിർബന്ധിത മതപരിവർത്തനം അല്ല എന്ന് ആദ്യം മുതൽ പല അന്വേഷണ ഏജൻസികളോടും ഞാൻ പറഞ്ഞു. ഹാദിയ തന്നെ പറഞ്ഞിട്ടും അവർ അതിനെ മനസ്സിലാക്കിയില്ല. ഈ വാർത്ത വന്നപ്പോഴും പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്തില്ല. ഒരാളെ ഒരു ആശയത്തിൽ നിന്ന് മറ്റൊരു ആശയത്തിലേക്ക് നിർബന്ധിച്ച് മാറ്റാൻ പറ്റില്ലല്ലോ. ഒരാളുടെ മനസ്സിൽ നിന്നുള്ള തീരുമാനമല്ലേ അത്. ഞങ്ങളുടെ കുറെ പെെസ കളഞ്ഞു. മാനസികമായി പീഡിപ്പിച്ചു. മാനസിക പീഡനം എത്രമാത്രം ആയിരുന്നു എന്ന് പറയാൻ വയ്യ. ഞങ്ങൾ ഒരിക്കലും മനസ്സിൽ ആലോചിക്കാത്ത കാര്യങ്ങളാണ് അവർ ചോദിച്ചത്. 8ാം ക്ലാസിൽ പഠിക്കുന്ന മോനെ ഒരു മണിക്കൂർ ആണ് അവർ ചോദ്യം ചെയ്തത്. ഭർത്താവിനെ മൂന്ന് ​ദിവസമാണ് ചോദ്യം ചെയ്തത്. അത് കഴിഞ്ഞ് വന്ന് പിന്നെ ഭക്ഷണമൊന്നും കഴിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴൊക്കെ ഒരു പ്രതീക്ഷയുണ്ടായിരുന്നു സത്യം എന്നായാലും ജയിക്കും എന്ന്. അതാണല്ലോ യാഥാർത്ഥ്യം. ഇത്ര സമയമെടുക്കും എന്നുമറിയാമായിരുന്നു. ഞാൻ ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. രാഷ്ട്രത്തോട് കമിറ്റ്മെന്‍റ് ഉണ്ട്. ഭരണഘടനയോട് കമിറ്റ്മെന്‍റ് ഉണ്ട്. അതൊന്നും ഇല്ലെങ്കിൽ ഇന്ത്യക്കാരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ. അത്രമാത്രം പീഡനം അനുഭവിച്ചപ്പോഴും സത്യം ജയിക്കും എന്ന പ്രതീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ജനുവരി 17ാം തീയ്യതി 3 മണിക്ക് എന്തിനാണ് കോഴിക്കോട് പോയത്? ഇത് അവരുടെ ചോദ്യങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. ഒന്നര വർഷം മുമ്പുള്ള കാര്യങ്ങളല്ലേ അതിൽ കൂടുതൽ ഒാർത്തെടുക്കാൻ കഴിയില്ല, താൽപര്യവുമില്ല. എന്റെ ഓഫീസ് കോഴിക്കോടാണ്. പിന്നെ, നിങ്ങളുടെ ടവറും ഇന്നയാളുടെ ടവറും അടുത്തടുത്താണല്ലോ…എന്നൊക്കെയാണ് ചോദിക്കുക. ഞാനയാളെ കണ്ടിട്ട് പോലുമുണ്ടാകില്ല. അവസാനം ഞാൻ ക്രെെം ബ്രാഞ്ച് എസ്പിയോട്ചോദിച്ചു നിങ്ങളെന്തിനാണ് എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത് എന്ന്. പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞു ഇതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല എന്ന് ഞാൻ പറഞ്ഞു. ഇതിന് പകരം ജയിലിൽ ഇട്ടാൽ ജയിലിൽ കഴിയാൻ ഞാൻ റെഡി ആണെന്ന് പറഞ്ഞു. ഈ മെന്റൽ ടോർച്ചർ ഒന്ന് അവസാനിപ്പിക്കാൻ പറഞ്ഞു.
ഇങ്ങനെയുള്ള കേസുകളെപ്പറ്റി കേൾക്കുമ്പോൾ നിരപരാധികൾ ആരെയും വെറുതെ ബുദ്ധിമുട്ടാക്കില്ല എന്നൊരു ധാരണ നേരത്തെയൊക്കെ ഉണ്ടായിരുന്നു. വെറുതെ ആരെയും തടവിലിടില്ല എന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷേ ഇപ്പോൾ നമ്മുടെ അനുഭവം കൊണ്ട് തന്നെ അത് മനസ്സിലായി.ഇതുപോലെ പ്രശ്നത്തിലാക്കാൻ കാര്യമായി തെളിവൊന്നും വേണ്ട എന്ന കാര്യം. അവരുടെ ഭാ​ഗത്ത് നിന്നും.
പേടിയുണ്ടായിരുന്നു അവരുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന്. അവർ ഒരുമിച്ച് ജീവിക്കാൻ പോലും തുടങ്ങിയിരുന്നില്ലല്ലോ. ഇനി ഒരുമിച്ച് ജീ വിക്കാൻ തുടങ്ങുമ്പോൾ എന്താകും, മറ്റെന്തെങ്കിലും കേസുകളിൽ പെടുത്തുമോ എന്നൊക്കെ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ സമാധാനമായി.


Read More Related Articles