പ്രധാനമന്ത്രിയുടെ സന്ദർശന ദിവസം അസമിൽ ബന്ദ്; പൗരത്വ (ഭേദ​ഗതി) ബില്ലിനെതിരെ യുവ പ്രതിഷേധം

By on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദർശനത്തിൽ പ്രതിഷേധിച്ച് ഫെബ്രുവരി ഒമ്പതിന് 12 മണിക്കൂർ ബന്ദ് ആഹ്വാനം ചെയ്ത് അസമീസ് യുവജന സംഘടന. തായ് അഹോം യുവ പരിഷദ് ആണ് മോദിയുടെ സന്ദർശന ദിവസം ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരത്വ ഭേദ​ഗതി ബിൽ ഉപേക്ഷിക്കുക, അസമിലെ ആറ് തദ്ദേശീയ സമുദായങ്ങൾക്ക് പട്ടികവർ​ഗ പദവി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ബന്ദ്.

അസമിലെ എക്കാലത്തെയും വലിയ റാലിയാണെന്ന് അവകാശപ്പെടുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. അരുണാചൽപ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങളും മോദി സന്ദർശിക്കും.

ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് മോദി എത്തുന്നത്. നുമാലി​ഗഡ് റിഫെെനറി ലിമിറ്റഡിന്റെ ബയോ ഡീസൽ റിഫെെനറി, ബറൗനി- ​ഗുവാഹത്തി ​ഗ്യാസ് പെെപ് ലെെൻ എന്നീ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. മറ്റ് ചില പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ കൂടിയാണ് മോദി അസമിലെത്തുന്നത്, ​ഗുവാഹത്തി അമിങ്​ഗാവിൽ നടക്കുന്ന പൊതുറാലിയിൽ അവ പ്രഖ്യാപിക്കാനാണ് തീരുമാനം.


Read More Related Articles