കൊച്ചി ദേവസ്വം ബോഡിന്‍റെ ശാന്തി നിയമന പരീക്ഷയിൽ പിന്നോക്ക വിഭാഗക്കാര്‍ മുന്നിൽ; 198 പേരുടെ ജനറൽ ലിസ്റ്റിൽ 142 പിന്നോക്ക ജാതിക്കാർ
കൊച്ചി ദേവസ്വം ബോഡ് നടത്തിയ ശാന്തി നിയമന പരീക്ഷാ ഫലം വന്നപ്പോൾ ജനറൽ ലിസ്റ്റിൽ നമ്പൂതിരി, നായർ മുതലായ മുന്നോക്ക ജാതിയിലുള്ളവരെ കടത്തി വെട്ടി പിന്നോക്ക ജാതിക്കാർ മുന്നിൽ. ഒബജക്റ്റീവ് റ്റൈപ് പരീക്ഷ, രേഖാ പരിശോധന, അഭിമുഖം തുടങ്ങിയ ഘട്ടങ്ങളിലൂടെ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ വിജയികളായ 198 പേരുടെ ജനറൽ ലിസ്റ്റിൽ 142 പേരും പുലയ, ധീവര, ഈഴവ, വിശ്വകർമ, കുടുംബി, അരയ, ചേരമർ, ഈഴവാത്തി, തിയ്യ, വേലൻ, തണ്ടാൻ, ചേരമർ, മണ്ണാൻ, വാലൻ, യോഗീശ്വരൻ, എഴുത്തച്ഛൻ തുടങ്ങിയ സമുദായാംഗങ്ങളാണ്. 56 പേരാണ് നായർ-നമ്പൂതിരി വിഭാഗക്കാർ. 17-6-2018 നായിരുന്നു എഴുത്ത് പരീക്ഷ. 14800-18000 രൂപയാണ് അടിസ്ഥാന വേതനം. സപ്ലിമെന്‍ററി ലിസ്റ്റിലും പിന്നോക്കക്കാരാണ് ഭൂരിപക്ഷം.
റാങ്ക് ലിസ്റ്റിന്‍റെ പിഡിഎഫ് രൂപം