‘മാധ്യമങ്ങളേ, എന്‍റെ കുഞ്ഞിന്‍റേത് അപകടമരണമല്ല, വിദ്വേഷ കൊലപാതകമാണ്’: അസീമിന്‍റെ പിതാവ് ഖലീല്‍ അഹമ്മദ്

By on

“എന്‍റെ  മകന്‍റേത് അപകടമരണമല്ല, അത് വിദ്വേഷ കൊലപാതകമാണ്” ദില്ലിയിലെ ബീഗംപുരയില്‍ മദ്രസ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടിയില്‍ ഒരു സംഘം യുവാക്കള്‍ തല്ലിക്കൊന്ന എട്ട് വയസുകാരന്‍ അസീമിന്‍റെ പിതാവ് ഖലീല്‍ അഹമ്മദിന്‍റെ വാക്കുകളാണിത്.

”ഈ കേസിൽ തെളിവുകളുടെ പ്രശ്നം ഉണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. അയൽക്കാർക്കും പോലീസിനും അറിയാമായിരുന്നു മദ്രസയിലെ കുഞ്ഞുങ്ങളെ അവർ ഉപദ്രവിക്കുന്നുണ്ടെന്ന്. അവർ മദ്രസയിലേക്ക് മദ്യക്കുപ്പികൾ എറിയുന്നു, പടക്കം പൊട്ടിക്കുന്നു…മദ്രസക്ക് നേരെയുള്ള വിരോധമാണ് എന്റെ കുഞ്ഞിനെ കൊല്ലാൻ കാരണം. കൊല നടത്തിയത് കുട്ടികൾ ആണെങ്കിലും അതിന് പിന്നിൽ മുതിർന്നവരുടെ കൈകളാണ്. ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളണം. തെളിവുകൾ ഇല്ലെന്നാണ് വാർത്തകളിൽ പറയുന്നത് എന്നാൽ മാധ്യമപ്രവര്‍ത്തകര്‍ ആരും എന്നോട് സംസാരിച്ചിട്ടില്ല. അത് തെറ്റാണ്.”- ഖലീൽ അഹമ്മദ് തുടര്‍ന്നു.  അസീമിന്‍റെ കൊലപാതകത്തിന് ശേഷം തന്‍റെ മറ്റു രണ്ടു മക്കളും അതേ മദ്രസയിൽ പഠനം തുടരുന്നതിൽ പേടിയുണ്ടെന്നും ഖലീൽ അഹമ്മദ് പറഞ്ഞു.

അസീമിന്‍റെ സഹോദരങ്ങള്‍ മുസ്തഫയും മുസ്തഖീമും


Read More Related Articles