തുർക്കിയിൽ നിരോധിത​ ​സം​ഗീത സംഘത്തിലെ ​ഗായിക നിരാഹാരം കിടന്ന് മരിച്ചു; ഹെലിൻ ബോലെക് മരിക്കുന്നത് 28ാം വയസിൽ

By on

തുർക്കിയിൽ നിരാഹാരം അനുഷ്ഠിച്ചിരുന്ന നിരോധിത നാടോടി സം​ഗീത സംഘത്തിലെ അം​ഗമായ ​ഗായിക ഹെലിൻ ബോലെക് മരിച്ചു. 28ആം വയസിലാണ് ഹെലിൻ ബോലെക് മരിക്കുന്നത്. നിരാഹരത്തിന്റെ 288 ആം ദിവസമാണ് മരണം. തങ്ങളുടെ ​സംഘത്തിനോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജയിലിൽ കഴിയുന്ന കാലത്താണ് ബോലെക് സംഘാം​ഗമായ ഇബ്രാഹിം ​ഗോകസെക്കിനൊപ്പം നിരാഹാര സമരം ആരംഭിച്ചത്. ഈസ്താംബൂളിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഗ്രുപ് യോറം എന്ന രാഷ്ട്രീയ സം​ഗീത സംഘത്തിലെ അം​ഗമായിരുന്നു ബോലെക്. 2016 മുതൽ തുർക്കി ​ഗ്രുപ് യോറത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പല അം​ഗങ്ങളെയും എർദ​ഗൻ സർക്കാർ‌ ജയിലിൽ അടച്ചിരുന്നു.

റെവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ട് എന്ന നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് തുർക്കി സർക്കാർ ​ഗ്രുപ് യോറത്തിനെ നിരോധിച്ചിരിക്കുന്നത്. ഡി എച് കെ പി / സി എന്നറിയപ്പെടുന്ന ഈ സംഘടനയെ അമേരിക്കയും, യു കെും യൂറോപ്യൻ യൂണിയനും ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. സം​ഗീതസംഘത്തിനുള്ള നിരോധനം നീക്കുക സർക്കാർ കസ്റ്റഡിയിൽ വച്ചിരിക്കുന്ന സംഘാം​​ഗങ്ങളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബോലെകും ഇബ്രാഹിം ​ഗോക്സെകും ജയിലിൽ നിരാഹാരം ആരംഭിച്ചത്. നവംബറിൽ അവരെ വിട്ടയച്ചു. ​ഗ്രുപ് യോറത്തിനെതിരായ കേസുകൾ പിൻവലിക്കുക സംഘത്തെ സം​ഗീത പരിപാടികൾ അവതരിപ്പിക്കുന്നത് തുടരാൻ അനുവദിക്കുക എന്നതും നിരാഹര സമരത്തിന്റെ അജണ്ടയായിരുന്നു. ​ഗോക്സെക്കിന്റെ ഭാര്യയടക്കം ഉള്ളവർ ജയിലിൽ തുടരവേ ബോലെകിനെയും ​ഗോക്സെക്കിനെയും ബലംപ്രയോ​ഗിച്ച് അധികൃതർ മാർക്ക് 11 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്ക് ഇരുവരും വിസമ്മതിച്ചതോടെ ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തു.

ഇവരുടെ നിരാഹരം അവസാനിപ്പിക്കുന്നതിനായി അങ്കാറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ അം​ഗങ്ങൾ തുർക്കി സഹആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. പ്രതിഷേധം അവസാനിപ്പിക്കാതെ അവരുടെ ആവശ്യങ്ങൾ പരി​ഗണിക്കാൻ തയ്യാറല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.


Read More Related Articles