ഫ്രാങ്കോ മുളയ്ക്കലിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും പാസ്പ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. അന്വേഷണ ആവശ്യങ്ങൾക്കല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പിനെ അന്വേഷണ സംഘം ഫ്രാങ്കോയെ കസ്റ്റഡിയിൽ എടുത്തത്. ബിഷപ്പ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടത്തി തള്ളിയിരുന്നു.