ചന്ദ്രമുഖി മുവ്വല തിരിച്ചെത്തി, തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ടെന്ന് സൂചന ​

By on

കാണാതായ ബഹുജൻ ഇടത് മുന്നണി സ്ഥാനാർത്ഥിയായ ട്രാൻസ് വുമൺ ചന്ദ്രമുഖി മുവ്വല ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ മുതലാണ് സ്വന്തം വീട്ടിൽ നിന്നും ചന്ദ്രമുഖിയെ കാണാതായത്.

തട്ടിക്കൊണ്ടുപോയവരിൽ നിന്ന് രക്ഷപ്പെട്ട് സെക്കന്ദരാബാദിലേക്ക് എത്തുകയായിരുന്നു എന്ന് ചന്ദ്രമുഖിയുടെ സുഹൃത്തും ട്രാൻസ് റെെറ്റ്സ് ആക്ടിവിസ്റ്റുമായ കാർത്തിക് ബിട്ടു പറയുന്നു.
ഇന്ന് രാവിലെ 10.15ന് ചന്ദ്രമുഖിയെ കോടതിയിൽ ഹാജരാക്കണമെന്ന് ചന്ദ്രമുഖിയുടെ അമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹെെദരാബാദ് ഹെെക്കോടതി ഉത്തരവിട്ടിരുന്നു.
ചന്ദ്രമുഖിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും വല്ലാതെ ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്നും ചന്ദ്രമുഖിയുടെ അഡ്വക്കേറ്റ് വസുധ നാ​ഗരാജ് പറയുന്നു.

തെലങ്കാനയില്‍  ആദ്യമായാണ് ഒരു ട്രാന്‍സ് വുമണ്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.


Read More Related Articles