വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് ‘വിഷ സ്പ്രേ’ പ്രയോഗം നടത്തിയെന്ന് റ്റെലഗ്രാഫ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പൊലീസ് വിഷ സ്പ്രേ പ്രയോഗിച്ചെന്ന് ബ്രിട്ടീഷ് മാധ്യമമായ റ്റെലഗ്രാഫ്. ഇന്ത്യിലെ പുതിയ പൗരത്വ ഭേദഗതി നിയത്തിൻമേലുള്ള സംഘർഷത്തിൽ പ്രതിഷേധക്കാർക്കെതിരെ വിഷമയമായ ഒരു കെമിക്കൽ സ്പ്രേ പ്രയോഗിച്ചതായി ഒരു ഡോക്റ്റർ സ്ഥിരീകരിച്ചു എന്നാണ് റ്റെലഗ്രാഫിന്റെ റിപ്പോർട്ടിന്‍റെ തുടക്കത്തിൽ തന്നെ പറയുന്നത്.
ദുരൂഹമായ എന്തോ ശ്വസിച്ചതോടെ ബോധരഹിതരായി വീണ 30 ലധികം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിരവധി പേർ തലകറക്കവും മനംപുരട്ടലും ഉണ്ടായതായി പരാതിപ്പെടുകയും ചെയ്തതായി ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. പെപ്പർ സ്പ്രേ പ്രയോഗിക്കുന്നതിൽ നിന്നും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ആശുപത്രിയിൽ എത്തിയവർക്കുള്ളതെന്ന് ഡോക്റ്റർ പറഞ്ഞു. പലരും നെഞ്ച് വേദനയും ശ്വാസ തടസവുമുള്ളതായി പരാതിപ്പെട്ടതായും ഡോക്റ്റർ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ത്ഥിനികളെ അടക്കം ദില്ലി പൊലീസ് സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചതായി വാര്‍ത്ത പുറത്ത് വന്നിരുന്നു.