മോഹൻലാലിന്‍റെ വാദങ്ങളെ തള്ളി ദിലീപ്; അമ്മയില്‍ നിന്ന് രാജിവച്ചതാണ്
നടൻ ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയെന്ന മോഹൻലാലിന്‍റെ വാദങ്ങളെ തള്ളി ദിലീപ് രംഗത്ത്. തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും താൻ രാജിവെക്കുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി. അമ്മ എക്സിക്യൂട്ടീവ് ചേർന്ന ശേഷവും തന്‍റെ രാജികത്ത് പുറത്ത് വിടാത്തതിനാൽ താൻ തന്നെ രാജിക്കത്ത് പുറത്ത് വിടുകയാണെന്നും രാജി സംഘടന അംഗീകരിച്ചാൽ അത് പുറത്താക്കുകയല്ലെന്നും അത് രാജി തന്നെയാണെന്നും ദിലീപ് വ്യക്തമാക്കി.