രാജ്യത്തെ എല്ലാവരും വെജിറ്റേറിയൻ ഭകഷണം കഴിക്കണമെന്ന് ഉത്തരവ് ഇറക്കാനാവില്ലെന് സുപ്രീം കോടതി
രാജ്യത്തെ എല്ലാവരും വെജിറ്റേറിയൻ ഭകഷണം കഴിക്കണമെന്ന് ഉത്തരവ് ഇറക്കാനാവില്ലെന് സുപ്രീം കോടതി. ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ആണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. രാജ്യത്തെ മാംസകയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
സര്‍ക്കാരിതര സംഘടനയായ ഗൈഡ് ഇന്ത്യ ട്രസ്റ്റ്, ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ് എന്നിവരുടെ ഹർജി പരിഗണിക്കുമ്പോഴാണ് രാജ്യത്ത എല്ലാവരും വെജിറ്റേറിയന്‍ ആകണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന ചോദ്യം ഹര്ജിക്കാരോട് കോടതി ഉന്നയിച്ചത്. ഹർജി പരിഗണിക്കുന്നത് കോടതി ഫെബ്രുവരിയിലേക്ക് മാറ്റി.