ഡോ.കഫീൽ ഖാന് ജാമ്യം
കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിനിടിയില്‍ ഉത്തര്‍പ്രദേശിലെ ബഹറൈച് ജില്ലാ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്ത ഡോക്ടര്‍ കഫീല്‍ ഖാന് 41 ദിവസത്തിനു ശേഷം കോടതി ജാമ്യം അനുവദിച്ചു.
41 ദിവസങ്ങൾ കൊണ്ട് 75 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട ബഹ്റെെച് ജില്ലാ ആശുപത്രിയിൽ നിന്നും സെപ്റ്റംബര്‍ 22 നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. കുഞ്ഞുങ്ങളെ ചികിത്സിച്ച് ജാപ്പനീസ് എന്‍സിഫലൈറ്റിസ് രോഗബാധ സ്ഥിരീകരിച്ചതിനാണ് ഉത്തർപ്രദേശ് പൊലീസ് ഡോ.കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ ബഹളമുണ്ടാക്കി എന്ന കുറ്റം ചുമത്തിയാണ് സിആർപിസി 151 പ്രകാരം ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ഏതു വകുപ്പാണ് ചുമത്തിയത് എന്നുപോലും കഫീൽ ഖാന്‍റെ കുടുംബം അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രത്തിൽ നിന്നാണ്. ഈ കേസിൽ ഡോ.കഫീൽ ഖാന് നേരത്തെ ജാമ്യം കിട്ടിയിരുന്നു.
സെപ്തംബർ 22ന് അറസ്റ്റ് ചെയ്ത ശേഷം അന്നുതന്നെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഉത്തർപ്രദേശ് പൊലീസ് ഡോ.കഫീൽ ഖാനെ അന്യായമായി കസ്റ്റഡിയിൽ സൂക്ഷിക്കുകയും മറ്റൊരു കേസിൽ പ്രതിചേർത്ത് ജയിലിലടയ്ക്കുകയുമായിരുന്നു. ഡോ.കഫീലിനെ അറസ്റ്റ് ചെയ്തതിന്‍റെ പിറ്റേ ദിവസം സഹോദരൻ അദീൽ ഖാനെ പഴയൊരു അക്കൗണ്ട് കേസിന്‍റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. അതേ കേസിൽ കഫീൽ ഖാനെയും പ്രതിചേർത്തിരുന്നു. ഈ കേസിൽ ദിവസങ്ങൾക്ക് മുമ്പ് അദീൽ ഖാന് ജാമ്യം കിട്ടിയിരുന്നു.