ശബരിമല റിട്ട്​ ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കും

By on

ശബരിമല സ്​ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള റിട്ട്​ ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്​ പരിഗണിക്കും. ചീഫ്​ ജസ്​റ്റിസിന്​ പുറമേ ജസ്​റ്റിസ്​ സഞ്​ജയ്​ കിഷൻ കൗൾ, ജസ്​റ്റിസ്​ കെ.എം ജോസഫ്​ എന്നിവരായിരിക്കും ഹർജികൾ പരിഗണിക്കുക. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ്​ കോടതിക്ക്​ മുമ്പാകെ റിട്ട്​ ഹർജി എത്തിയിട്ടുള്ളത്​. നവംബർ 13നാണ്​ റിട്ട്​ ഹർജികൾ പരിഗണിക്കുക. ദേശീയ അയ്യപ്പ ഭക്​ത അസോസിയേഷനാണ് ​ഹർജിക്കാർ. ഇതിന്​ പുറമേ സമാനസ്വഭാവമുള്ള മറ്റൊരു ഹർജി കൂടി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. അതേസമയം, ഭരണഘടന ബെഞ്ചാവും പുന:പരിശോധന ഹർജികൾ പരിഗണിക്കുക.

സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി ലക്ഷകണക്കിന്​ വരുന്ന അയ്യപ്പ ഭക്​തരുടെ വികാരങ്ങൾക്കും ഭരണഘടന അവകാശങ്ങൾക്കും എതിരാണെന്നാണ്​ റിട്ട്​ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്​. ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ്​ ഭരണഘടന ബെഞ്ച്​ ശബരിമലയിൽ സ്​ത്രീ പ്രവേശനം അനുവദിച്ചത്​. ഇത്​ ഭരണഘടന ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.


Read More Related Articles