ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ച് കൊല്ലപ്പെട്ടു

By on

റോഡിലെ തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈ.എസ്.പി. പിടിച്ചുതള്ളിയ യുവാവ് കാറിടിച്ചു കൊല്ലപ്പെട്ടു. നെയ്യാറ്റിന്‍കര കൊടങ്ങാവിള കാവുവിളയില്‍ സനല്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഒളിവിലാണ്.

സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച നാട്ടുകാർ ഇന്ന് അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കാര മുനിസിപ്പാലിറ്റിയിലും ഹർത്താൽ ആചരിക്കുകയാണ്. ഡ്യൂട്ടിയിലല്ലാത്ത ഡിവൈഎസ്പി സുഹൃത്തിന്റെ വീട്ടിൽ വന്നപ്പോഴാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ കാർ എടുക്കാൻ പറ്റാത്ത രീതിയിൽ സനൽ കാർ പാർക്ക് ചെയ്യുകയും തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിൽ ഡിവൈഎസ്പി ഹരികുമാർ സനലിനെ റോഡിലേയ്ക്ക് തള്ളി ഇടുകയുമായിരുന്നു.

റോഡിലേക്കു വീണ സനലിനെ എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സനലിനെ നാട്ടുകാരും സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര പോലീസും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

https://www.facebook.com/shiju.kannan.547/videos/900041313537597/


Read More Related Articles