ശബരിമല ദർശനത്തിന് യുവതി പമ്പയിൽ

By on

ശബരിമല ദർശനത്തിന് പമ്പയിലെത്തിയ യുവതിയെ പൊലീസ് തടഞ്ഞു. ചേർത്തല സ്വദേശി മഞ്ജുവാണ് ഭർത്താവിനും കുട്ടികൾക്കും ഒപ്പം പമ്പയിൽ എത്തിയത്.  പശ്ചാത്തല പരിശോധനയുടെ പേരിലാണ് പൊലീസ് ഇവരെ തടഞ്ഞ.

ഇവർ പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇവരുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. വിശ്വാസികളായ സ്ത്രീകളെ  മാത്രമേ ശബരിമല ദർശനത്തിന് കയറ്റിവിടുകയുള്ളൂ  എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകളായവരെ ശബരിമലയിലേക്ക് ദർശനത്തിനായി കടത്തി വിടില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

വിശ്വാസികളായ സ്ത്രീകളെ മാത്രമേ ശബരിമല ദർശനത്തിന് കടത്തി വിടാവൂ  എന്ന സർക്കാരിന്റെ  കർശന നിർദ്ദേശത്തെ തുടർന്നാണ് പോലീസുകാർ യുവതിയുടെ പശ്ചാത്തലം പരിശോധിക്കുന്നത്.

എന്നാൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമല ദർശനത്തിന് പ്രവേശനം അനുവദിക്കണമെന്ന്  മാത്രമാണ് സുപ്രീംകോടതി വിധിയിൽ ഉള്ളത്. സർക്കാർ ഇവർക്ക് വേണ്ട സുരക്ഷ നൽകിയില്ലെങ്കിൽ അത് കോടതിയലക്ഷ്യ നടപടികൾ ആയിമാറും. അതിനാൽ പോലീസും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുകയാണ്.


Read More Related Articles