എരുമേലി വാവരു പള്ളിയിൽ സ്ത്രീകൾക്ക് വിലക്ക് ഉണ്ടായിരുന്നുവോ?

By on

എരുമേലി വാവരു പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചെന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് എരുമേലി മഹല്ല് കമ്മറ്റി വൃത്തങ്ങൾ പ്രതികരിച്ചു. ഈ പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം നിഷിദ്ധമായിരുന്നില്ല എന്നും അതുകൊണ്ട് അത്തരത്തിൽ ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ല എന്നും കമ്മറ്റി ഭാരവാഹി കീബോഡ് ജേണലിനോട് പറഞ്ഞു. ‘എല്ലാ മാസവും ഒന്നാം തീയതി ഇവിടെ കുടുംബമായി തന്നെ ആളുകൾ എത്താറുണ്ട്. എല്ലാവരും വരാറുണ്ട്’ ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടന കാലത്ത് സ്ത്രീകൾ അങ്ങനെ വരാറില്ല. അത് പ്രത്യേകമായി വിലക്കുള്ളതുകൊണ്ടല്ല. അത് തീർത്ഥാടന കാലത്തെ തിരക്ക് കൊണ്ടാണോ മറ്റ് കാരണങ്ങൾ കൊണ്ടാണോ എന്ന് വ്യക്തമല്ലെന്നും അദ്ദേ​ഹം പറഞ്ഞു.


Read More Related Articles