‘ഞങ്ങൾക്ക് പാമ്പുകളെയും എലികളെയും തിന്നേണ്ടി വന്നു’ കിസാൻ മുക്ത മാർച്ചിൽ പൊട്ടിക്കരഞ്ഞുകൊണ്ട് തമിഴ് കർഷകൻ
‘ഞങ്ങൾ പാമ്പുകളെ തിന്നു, ശവം തിന്നു, എലികളെ തിന്നു’ പൊട്ടിക്കരഞ്ഞുകൊണ്ട് സാലീ പരിമൾ പറയുന്നു. കടക്കെണിയിലായ കർഷകരുടെ വായ്പകൾ എഴുതി തള്ളുക, വിളകൾക്ക് താങ്ങ് വില സ്ഥിരപ്പെടുത്താനുള്ള നിയമം നിർമ്മിക്കുക, രാജ്യത്തെ കർഷക പ്രതിസന്ധി പരിഹരിക്കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ദില്ലിയിലേക്ക് നടത്തിയ മാർച്ചിൽ നിന്നാണ് ഹൃദയഭേദകമായ ഈ ദൃശ്യം പുറത്ത് വന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കർഷകനാണ് സാലീ പരിമൾ. തങ്ങളുടെ ദുരവസ്ഥ എണ്ണിപ്പറഞ്ഞ് പൊട്ടിക്കരയുകയാണ് ഈ കർഷകൻ. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ തമിഴ്നാട്ടിലേക്ക് തിരിച്ച് പോവില്ലെന്നും ഇയാൾ പറയുന്നു.