ശബരിമലയിലേക്ക് പോകാൻ മാലയിട്ടൊരുങ്ങിയ ആദ്യ സ്ത്രീ; കാലങ്ങളായുള്ള കാത്തിരിപ്പെന്ന് കണ്ണൂർ സ്വദേശി

By on

ശബരിമലയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് വെളിപ്പെടുത്തി കണ്ണൂർ സ്വദേശി രേഷ്മ നിശാന്ത്. വർഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്. ശബരിമലയിലേക്ക് പോകാൻ കഴിയില്ലെന്ന ഉറപ്പോടെ തന്നെയായിരുന്നു അത്. സുപ്രീം കോടതിവിധി സ്ത്രീ അനുകൂലമായി വന്ന നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആ​ഗ്രഹമുണ്ടെന്നും അത് വിപ്ലവം എന്ന നിലയിലല്ല, വിശ്വാസി എന്ന നിലയിൽ തന്നെയാണെന്നും രേഷ്മ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
ആർത്തവത്തെ വിയർപ്പോ മൂത്രമോ പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറന്തള്ളൽ ആയി മാത്രം കാണുന്നതുകൊണ്ട് പൂർണമായ ശുദ്ധിയോടെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും രേഷ്മ പറയുന്നു. തുല്യനീതിക്ക് വേണ്ടിയുള്ള യാത്രയിൽ എല്ലാവരും കൂടെ നിൽക്കുമെന്ന് കരുതുന്നു. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും എല്ലാവിധസഹായവും രേഷ്മ ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ലെന്നു പ്രഖ്യാപിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ആദ്യമായി ഒരു സ്ത്രീ ശബരിമലയിലേക്ക് പോകാൻ ഒരുക്കങ്ങൾ തുടങ്ങിയത്.


Read More Related Articles