കേരളത്തിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ യാത്ര കേന്ദ്രം തടഞ്ഞു
കേരളം മന്ത്രിമാർ ഈ മാസം നടത്താനിരുന്ന വിദേശ യാത്രകൾക്ക് കേന്ദ്രത്തിന്റെ തിരിച്ചടി. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായാണ് കേരളത്തിലെ 17 മന്ത്രിമാരും ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ വിവിധ രാജ്യങ്ങള്‍ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്രാനുമതിയും വിസയും ലഭിക്കാത്തത് മൂലം മന്ത്രിമാരുടെ സന്ദർശനം മുടങ്ങുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഉപാധികളോടെ യുഎഇ സന്ദർശനത്തിന് കേന്ദ്രനുമതി ലഭ്യമായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമായേ സാന്ദ്രാശനത്തെ ഉപയോഗപ്പെടുത്താവൂ എന്നും കർശന നിർദ്ദേശം ഉണ്ട്. നേരത്തെ യുഎഇ കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നതായും കേന്ദ്രത്തിന്റെ ഇടപെടൽ മൂലം ആ തുകകൾ നഷ്ടമായി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മലയാളികൾ ഏറ്റവും കൂടതൽ ഉള്ള യുഎഇയിൽ ഈ മാസം 17നാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുക. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, മലയാളി വ്യവസായി യൂസഫലി എന്നവരും യുഎഇ സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടാവും. കേന്ദ്രം സന്ദർശനാനുമതി നിഷേധിച്ച സാഹചര്യത്തിൽ കൂടതൽ വ്യക്തത വരുത്തി വീണ്ടും കേന്ദ്രത്തിന് സർക്കാകർ കത്തെഴുതിയേക്കും.